‘ഭരണമില്ലെങ്കിൽ ലീഗിൻ്റെ പ്രവർത്തനം നിർത്തുമോ?’, കെ ടി ജലീൽ

ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ആഴ്ച പതിപ്പ് പ്രസിദ്ധീകരണം നിർത്തുന്നതിൽ പ്രതികരണവുമായി മുൻമന്ത്രി കെ ടി ജലീൽ. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചെലവാക്കിയിരുന്നെങ്കിൽ ഇന്നീഗതി സ്ഥാപനത്തിന് വരുമായിരുന്നില്ല. ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ, പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിൻ്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ? എന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്;
ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിൻ്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ?
ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കിൽ ഇന്നീ ഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബർ വീരന്മാർ സ്വന്തം പ്രസ്ഥാനത്തിൻ്റെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുനസ്ഥാപിക്കാൻ ആവുന്നത് ചെയ്യുക. എൻ്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങൾക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല.
Story Highlights: kt jaleel slams muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here