Advertisement

വൈദ്യുതക്ഷാമം രൂക്ഷം; ഇസ്ലാമാബാദില്‍ ഇനി രാത്രി വിവാഹങ്ങള്‍ ഇല്ല

June 9, 2022
Google News 3 minutes Read

പാകിസ്താനിൽ വൈദ്യുതക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ നടപടികളുമായി ഗവണ്‍മെന്‍റ്. രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദില്‍ രാത്രി 10ന് ശേഷം ഇനി വിവാഹാഘോഷങ്ങള്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കാതെ വിവാഹാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്.(pakistan government decided to ban night weddings after 10pm)

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

രാജ്യം വൈദ്യുതക്ഷാമം മാത്രമല്ല നിലവില്‍ നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയാവുകയാണ്. ഇങ്ങനെ മുന്നോട്ടുപോയാല്‍ ശ്രീലങ്ക നേരിട്ട രീതിയിലുള്ള കനത്ത തിരിച്ചടിയായിരിക്കും നേരിടുകയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം ഒഴിവാക്കുന്നതിനായാണ് പുതിയ തീരുമാനങ്ങള്‍. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് തന്നെയാണ് നേരിട്ട് ഇത്തരം തീരുമാനങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.

രാത്രി വിവാഹങ്ങളും വിവാഹപ്പാര്‍ട്ടികളും പാകിസ്താനിൽ പതിവാണ്. ആര്‍ഭാടപൂര്‍വമാണ് മിക്കപ്പോഴും ഇത്തരത്തില്‍ രാത്രി വിവാഹങ്ങളും സല്‍ക്കാരങ്ങളും നടക്കുക. അലങ്കാരവെളിച്ചം തന്നെയാണ് രാത്രി പാര്‍ട്ടികളുടെ പ്രധാന ആകര്‍ഷണം. ഇത് അടക്കമുള്ള വൈദ്യുതിയുടെ അധിക ഉപയോഗം ഇല്ലാതാക്കാനാണ് രാത്രി വിവാഹങ്ങള്‍ ഇസ്ല്മാബാദില്‍ നിരോധിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി കൊടുത്ത് അത്രയും വൈദ്യുതി ശേഖരിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. ഇതിലൂടെ പവര്‍കട്ട് സമയം കുറയ്ക്കാന്‍ സാധിക്കുമെന്നതായിരുന്നു കണക്കുകൂട്ടല്‍. ജൂണ്‍ അവസാനത്തോടെ ദിവസത്തിലുള്ള പവര്‍കട്ട് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ആക്കാമെന്നതാണ് നിലവിലെ കണക്കുകൂട്ടല്‍.

Story Highlights: pakistan government decided to ban night weddings after 10pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here