Advertisement

യുഎഇയിൽ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം 1000 കടന്നു

June 9, 2022
2 minutes Read
covid
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം ഇന്ന് 1000 കടന്നു. 1,031 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 712 പേർ രോ​ഗമുക്തി നേടി. 15,231 പേരാണ് ആകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ. 286,851 അധിക പരിശോധനകൾ നടത്തിയതോടെയാണ് കൊവിഡ് കേസുകൾ ഉയർന്നത്.

Read Also: യുഎഇയിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ വിമാന ടിക്കറ്റ് വില കുതിച്ചുയരുന്നു

ജൂൺ 9 വരെയുള്ള കണക്കനുസരിച്ച് യുഎഇയിൽ 913,984 പേർക്ക് ഇതുവരെ കൊവിഡ് ബാധിക്കുകയും അതിൽ 896,448 പേർ രോ​ഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി 14-നാണ് യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകൾ ഇതിന് മുമ്പ് 1,000 കടന്നത്. കൊവി‍ഡ് ബാധിച്ച് 2,305 പേരാണ് ഇതുവരെ മരിച്ചത്.

Story Highlights: The number of covid cases per day in UAE has crossed 1000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement