Advertisement

തായ്ലാൻഡിൽ ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് 10 ലക്ഷം കഞ്ചാവുചെടികൾ

June 10, 2022
Google News 2 minutes Read
kanjav

തായ്ലാൻഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയതിന് പിന്നാലെ 10 ലക്ഷം കഞ്ചാവുചെടികൾ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭരണകൂടം വ്യക്താക്കി. അടുത്ത മാസം തന്നെ കഞ്ചാവ് ചെടിയുടെ വിതരണം ആരംഭിക്കും. വീട്ടിൽ ഉൾപ്പടെ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളാണ് തായ്‍ലാൻഡ് ഭരണകൂടം എടുത്തുകളഞ്ഞത്.

തായ്ലാൻഡിൽ മൂന്നിലൊന്ന് തൊഴിലാളികളും കഞ്ചാവുകൃഷി ചെയ്യുന്നവരാണ്. കഞ്ചാവിനെ നാണ്യവിളയായി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് തായ്‍ലാൻഡ്. കൃഷിയേയും ടൂറിസത്തേയും പ്രോൽസാഹിപ്പിക്കുന്നതിനായാണ് കഞ്ചാവ് നിയമവിധേയമാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

Read Also: കഞ്ചാവ് വിൽപ്പന എക്സൈസുകാർക്ക് ചോർത്തി നൽകിയെന്നാരോപിച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗാർഹിക വിളകൾ പോലെ കഞ്ചാവ് ചെടികൾ വളർത്താനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിൻ ചർൺവിരാകുൽ ഈ മാസം ആദ്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യണമെന്ന ആവശ്യവുമായി ആദ്യംമുതൽത്തന്നെ രം​ഗത്തെത്തിയവരിൽ പ്രമുഖനാണ് മന്ത്രി അനുതിൻ ചർൺവിരാകുൽ. തായ്ലാൻഡിലെ താമസക്കാർക്ക് സ്വന്തം ഉപയോ​ഗത്തിനോ ചെറുകിട വാണിജ്യ സംരംഭത്തിന്റെ ഭാ​ഗമായോ കഞ്ചാവ് കൃഷിയിൽ ഏർപ്പെടാം. എന്നാൽ കഞ്ചാവിന്റെ വൻകിട ബിസിനസുകൾക്ക് ഇപ്പോഴും സർക്കാർ അനുമതി ആവശ്യമാണ്.

മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് വീട്ടിൽ വളർത്തുന്നതുവഴി ഓരോ വർഷവും നൂറുകണക്കിന് മില്ല്യൺ ഡോളർ സമ്പാദിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്താനും ഇതുവഴി സാധിക്കും.

Story Highlights: 10 lakh cannabis plants distributed to people in Thailand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here