Advertisement

ഷാജ് കിരണിനെതിരെ നിയമനടപടി സ്വീകരിക്കും; ബിലീവേഴ്‌സ് ചർച്ച്

June 10, 2022
Google News 1 minute Read

ഷാജ് കിരണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിലീവേഴ്‌സ് ചർച്ച്. സഭയുമായി ബന്ധമില്ലാത്ത ആൾ നടത്തുന്ന പ്രസ്താവനയ്ക്ക് ഉത്തരവാദിത്തമില്ല. ബിലീവേഴ്‌സ് ചർച്ച് പി ആർ ഒ ഫാ. സിജോ പന്തപ്പള്ളിയാണ് ഷാജ് കിരണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകൾ വിദേശത്ത് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് മുഖേനെയാണെന്ന് സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളോട് താനും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വിടുന്നതിനിടെയാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖയിൽ പിണറായി വിജയന്റെ പാർട്ണർ താനാണെന്ന് ഷാജ് അവകാശപ്പെടുന്നത് കേൾക്കാം. ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാണെന്ന് ഷാജ് പറയുന്നതും കേൾക്കാം.

അതേസമയം ഷാജ് കിരണിന്റെ ശബ്‌ദ രേഖയിലുള്ളത് ഗൗരവതരമായ ആരോപണങ്ങളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഷാജ് കിരൺ പറഞ്ഞത് അപകീർത്തികരമായ കാര്യമെങ്കിൽ ഉടൻ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ബിജെപിക്ക് പങ്കില്ല. ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ അന്വേഷണം നിലച്ചു’ : കോടിയേരി ബാലകൃഷ്ണൻ

ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും കൃത്യമായ മറുപടി പറയണം. ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണ്. ബിജെപിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

Story Highlights: Believers church against Shaj Kiran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here