Advertisement

സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ വിപുലമായ പ്രചാരണത്തിന് സിപിഐഎം; ആരോപണം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചെന്ന് വിലയിരുത്തല്‍

June 10, 2022
Google News 1 minute Read
CPIM campaigning gold smuggling allegations

സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ വിപുലമായ പ്രചാരണത്തിന് സിപിഐഎം. ഇന്ന് ചേര്‍ന്ന സിപിഐഎം സെക്രട്ടേറിയറ്റിലാണ് തീരുമാനം. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. ആരോപണം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചെന്ന് വിലയിരുത്തല്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ്. കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ട് തുറന്ന് കാണിക്കണാനും സിപിഐഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു ( CPIM campaigning gold smuggling allegations ).

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

കോഴിക്കോട് കളക്ടറേറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ കോഴിക്കോട് വയനാട് റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ മുതിര്‍ന്ന നേതാക്കളിടപ്പെട്ട് പിന്തിരിപ്പിച്ചു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി. പതിനൊന്ന് മണിയോടെയാണ് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചായി എത്തിയത്. സ്ത്രീകളടക്കം അഞ്ഞൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചിലുണ്ടായിരുന്നത്. കെപിസിസി നിര്‍വാഹക സമിതി അംഗം എം.ലിജു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. പൊലീസ് നിരവധി തവണ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറിയും പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ പലതവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എന്നാല്‍ പൊലീസ് സംയമനം പാലിച്ചതോടെ വലിയ സംഘര്‍ഷ സാധ്യത ഒഴിവായി. 12. 30 ഓടെ പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് പരിസരത്ത് നിന്നും പിരിഞ്ഞുപോയി.

Read Also: യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും

കണ്ണൂരിലെ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംഘര്‍ഷമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസഡിന്റ് കെ സുധാകരന് പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമൈന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കെ.സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹത്തെ എത്തിച്ചിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്.

കൊല്ലം കളക്ടറേറ്റിലേക്ക് കോണ്‍ഗ്രസ്, ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. രണ്ട് പൊലീസുകാര്‍ക്കും ഒരു ആര്‍വൈഎഫ് പ്രവര്‍ത്തകനും പരിക്കേറ്റു.

കോട്ടയം കളക്ടറേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലും കുപ്പിയും എറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തള്ളി അകത്ത് കയറാന്‍ ശ്രമിച്ച ഒരു പ്രവര്‍ത്തകന് പരിക്കേറ്റു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തൃശ്ശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേട് തള്ളി മാറ്റി. കളക്ടറേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചാലക്കുടി എംപി ബെന്നി ബെഹ്നാന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here