പരിക്കേറ്റ കുഞ്ഞുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തി കുരങ്ങ്; ശുശ്രൂഷിച്ച് ഡോക്ടർ…

കൗതുകം തോന്നുന്ന ആശ്ചര്യം തോന്നുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ എന്നും വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ കുരങ്ങിന്റെ വീഡിയോയാണ് ചർച്ച. തന്റെ ശരീരത്തിലുണ്ടായ മുറിവുമായി വേദനയോടെയാണ് കുരങ്ങ് ആശുപത്രിയിൽ എത്തിയത്. കൈയിൽ ഒരു കൈകുഞ്ഞുമായി എത്തിയ കുരങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ബീഹാറിലെ സസാരാമിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ അപ്രതീക്ഷിതമായി എത്തുകയായിരുന്നു പരിക്കേറ്റ ഒരു പെൺകുരങ്ങും കുഞ്ഞും.
ക്ലിനിക്കിൽ ചികിൽസയിലിരിക്കുന്ന പെൺകുരങ്ങ് തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കുരങ്ങും കുഞ്ഞും ക്ലിനിക്കിൽ എത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡോ. എസ്.എം. അഹമ്മദിന്റെ ക്ലിനിക്കിലേക്കാണ് കൈയിൽ ഒരു കുഞ്ഞുമായി ശനിയാഴ്ച ഉച്ചയോടെ കുരങ്ങ് എത്തിയത്. രോഗികളെ കിടത്തുന്ന കിടക്കയിൽ കാത്തിരിക്കുന്ന കുരങ്ങിനെ കണ്ട് ആളുകൾക്ക് വിശ്വസിക്കാനായില്ല. നിരവധി പേർ കുരങ്ങിനെ കാണാൻ വേണ്ടി തിങ്ങിക്കൂടി.
सासाराम में जब एक बंदर अपने बच्चे के साथ खुद का इलाज़ करवाने पहुंचा निजी अस्पताल। इलाज़ करने वाले डॉक्टर एस एम अहमद खुद को सौभाग्यशाली समझ रहे है की हनुमान जी खुद चलकर इनके पास पहुंचे pic.twitter.com/0NPrAtV6NU
— rajeshkumarojha (@rajeshrepoter) June 8, 2022
ഡോക്ടർ അകത്തേക്ക് വരാൻ നൽകിയതോടെ അതനുസരിച്ച് കുരങ്ങ് അകത്തോട്ട് പ്രവേശിക്കുകയും ചെയ്തു. കുഞ്ഞിന് കാലിലും അമ്മയ്ക്ക് തലയിലും പരിക്കേറ്റിരുന്നു. കുരങ്ങിന്റെ മുഖം കണ്ടപ്പോൾ തന്നെ മുറിവ് പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി. ഡോക്ടർ ടെറ്റനസ് കുത്തിവയ്പ്പ് നൽകുകയും രണ്ട് കുരങ്ങുകളുടെയും മുറിവുകളിൽ മരുന്ന് പുരട്ടുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം പുറത്തേക്ക് പോകാൻ മടിച്ചുനിന്ന കുരങ്ങുകൾക്കായി വഴി മാറി നൽകാൻ ആളുകളോട് ഡോക്ടർ ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. തന്റെ കുഞ്ഞിനേയും ചേർത്തുപിടിച്ച് ആശുപത്രിയിലെത്തിയ കുരങ്ങിനെയും ചികിത്സ നൽകിയ ഡോക്ടറയും അഭിനന്ദിക്കുകയാണ് ആളുകൾ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here