പ്രണയപ്പകയിൽ വിദ്യാർത്ഥിനിയെ വെട്ടിയ റഫ്നാസിനെ പൊലീസ് പൊക്കി

കോഴിക്കോട് നാദാപുരത്ത് പ്രണയപ്പകയിൽ വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ആക്രമണത്തിൽ പരുക്കേറ്റ നഹീമയുടെ സുഹൃത്തു കൂടിയായ മൊകേരി സ്വദേശി റഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൈ ഞരമ്പു മുറിച്ച് ആശുപത്രിയിലായ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ഉടനെയാണ് പിടികൂടിയത്. പ്രതിയിപ്പോൾ നാദാപുരം പൊലീസ് സ്റ്റേഷനിലാണുള്ളത്.
ഇന്നുതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു. വധശ്രമത്തിനടക്കം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്യമായ ആസൂത്രണം നടത്തിയാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. അക്രമത്തിന് മുൻപ് പെട്രോൾ വാങ്ങി ഇയാൾ കൈയിൽ കരുതിയിരുന്നു. രണ്ട് ദിവസം മുമ്പ് തന്നെ ആയുധവും വാങ്ങി സൂക്ഷിച്ചിരുന്നു.
നാദാപുരം പേരോട് കോളജ് വിദ്യാര്‍ത്ഥിനിയാണ് നഹീമ. ഗുരുതരമായി പരുക്കേറ്റ നഹീമയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇയാള്‍ കൊടുവാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തോളിനും തലയ്ക്കുമാണ് പരുക്കേറ്റിട്ടുള്ളത്. പെൺകുട്ടിക്ക് അടിയന്തര ശസ്ത്രക്രിയകൾ ഇന്ന് നടത്തും. പ്രണയ നൈരാശ്യം മൂലമാണ് ആക്രമം നടത്തിയതെന്ന് റഫ്‌നാസ് പൊലീസിനോടു വെളിപ്പെടുത്തി.
Story Highlights: Love refused; Defendant assaulted the girl in kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here