Advertisement

പോസ്റ്റ് മാസ്റ്ററെ പിരിച്ചുവിട്ട പോളണ്ട് മന്ത്രി രാജിവച്ചു

June 10, 2022
Google News 2 minutes Read

പോ​സ്റ്റ് മാ​സ്റ്റ​റെ പി​രി​ച്ചു​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യ ​പോ​ളി​ഷ് മ​ന്ത്രി മൈ​ക്ക​ൽ സി​യെ​സ്‍ലാ​ക്ക് ​രാ​ജി​വെ​ച്ചു. ​​ഈ ​മാ​സ​മാ​ദ്യം ക​ത്തു​ക​ൾ കൈ​പ്പ​റ്റാ​നാ​യി ത​പാ​ൽ ഓ​ഫി​സി​ലെ​ത്തി​യ മ​ന്ത്രി​യു​മാ​യി, സാ​ധ​ന വി​ല​വ​ർ​ധ​ന​യെച്ചൊ​ല്ലി പോ​സ്റ്റ് മാ​സ്റ്റ​ർ ത​ർ​ക്ക​ത്തി​ൽ ഏ​ർ​​​​​​പ്പെ​ട്ടു. തുടർന്ന് പോ​സ്റ്റ് മാ​സ്റ്റ​ർ ദേഷ്യപ്പെട്ട്
സം​സാ​രി​ച്ചെ​ന്നും മോ​ശം ഭാ​ഷ ഉ​പ​യോ​ഗി​ച്ചെ​ന്നും ആ​രോ​പി​ച്ച് മ​ന്ത്രി പോ​സ്റ്റ​ൽ അ​ധി​കാ​രി​ക​ളോ​ട് അ​വ​രെ പുറ​ത്താ​ക്കാ​ൻ ആ​വ​ശ്യ​പ്പെട്ടു.

എന്നാൽ പോ​സ്റ്റ് മാ​സ്റ്റ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി പി​ന്നീ​ട് അധികൃത​ർ റ​ദ്ദാ​ക്കി. അ​ടു​ത്ത വ​ർ​ഷം ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന വ​ല​തു​പ​ക്ഷ കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​രിലെ, ത​ദ്ദേ​ശ സ​ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മ​ന്ത്രി​യാ​യി​രു​ന്നു മൈ​ക്ക​ൽ സി​യെ​സ്‍ലാ​ക്ക്.

Read Also: റഷ്യന്‍ ആണവായുധ സേനയുടെ സൈനികാഭ്യാസം; യുക്രൈന് റോക്കറ്റുകള്‍ നല്‍കാന്‍ അമേരിക്ക

രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ മ​ന്ത്രി​യെ പു​റ​ത്താ​ക്കു​മെ​ന്ന് ഭ​ര​ണ​ക​ക്ഷി​യാ​യ ലോ ​ആ​ൻ​ഡ് ജ​സ്റ്റി​സ് പാ​ർ​ട്ടി നേ​താ​വ് ജറോ​സ്ലാ​വ് കാ​സി​ൻ​സ്കി വ്യ​ക്ത​മാ​ക്കി​യി​രുന്നു.

Story Highlights: Polish minister forced to resign over postmaster’s firing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here