‘ഫോബ്‌സ് പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാ..’; ഷാജ് കിരൺ-സ്വപ്‌ന സുരേഷ് ഓഡിയോ പുറത്ത്

മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകൾ വിദേശത്ത് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് മുഖേനെയാണെന്ന് സ്വപ്‌നാ സുരേഷ്. മാധ്യമങ്ങളോട് താനും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വിടുന്നതിനിടെയാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖയിൽ പിണറായി വിജയന്റെ പാർട്ണർ താനാണെന്ന് ഷാജ് അവകാശപ്പെടുന്നത് കേൾക്കാം. ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാണെന്ന് ഷാജ് പറയുന്നതും കേൾക്കാം. ( swapna suresh shaj kiran audio clip revealed )
സ്വപ്‌ന പുറത്ത് വിട്ട ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. ഓഡിയോയിലെ വിവരങ്ങൾ ഇങ്ങനെ :
ഷാജ് : വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ ?
എന്നെ ഇപ്പോൾ എഡിജിപി വിളിച്ചില്ലേ
നിങ്ങൾ നാളെ പോയി കാര്യങ്ങൾ പറയുക
യാത്രാ വിലക്ക് നീക്കാൻ പറയുക
സരിത്ത്: ഞങ്ങൾ പോരാടും
ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം
ഇത്ര ദിവസം പറയാത്ത കാര്യം എന്തിന് ഇപ്പോ പറഞ്ഞു, ആർക്ക് വേണ്ടി പറഞ്ഞു…?
ഇത്രയും കാര്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ നാളെ എന്റെ കൂടെ വാ..
നാളെ കഴിഞ്ഞ് നിങ്ങളെ അറസ്റ്റ് ചെയ്യും..
സരിത്ത്: ജയിലെന്നുള്ളത് ഇപ്പോ പേടിയില്ല
സ്വപ്ന: നമ്മളെവെച്ച് ആരോ കാശുണ്ടാക്കുന്നുണ്ട്
ഒരു 164 സ്റ്റേറ്റ്‌മെന്റ് കൊടുത്തതിൽ എന്താണ് തെറ്റ്..?
ഷാജ് – 164 കൊടുത്തതിൽ കുഴപ്പമില്ല
സ്വപ്‌ന– പിന്നെ നീ അഭിനന്ദിച്ചത് എന്തിന് ?
ഷാജ് – നീ ലോക മണ്ടിയാണ്
സ്വപ്ന: ഒരു ജോലി കിട്ടി, 40000 രൂപക്ക് ആത്മാർത്ഥമായി ജോലി ചെയ്യുന്നു
ഷാജ്: ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ പിണറായി വിജയനാ.. അദ്ദേഹത്തിന്റെ പാർട്ട്ണറാ ഞാൻ….
സ്വപ്ന – ഷാജിനെ മാത്രമേ വിശ്വാസമുള്ളു
ഷാജ് – മുൻകൂർ ജാമ്യത്തിന് നോക്കിയോ ? വീര പരിവേഷത്തിൽ ജയിലിൽ പോണോ ?
സ്വപ്ന – അറസ്റ്റ് ചെയ്തിട്ട് നോക്കാമെന്ന്
ഷാജ്– ഇപ്പോ മനസിലായോ കാര്യങ്ങൾ ? സൂയിസൈഡ് ചെയ്യാനൊന്നും നോക്കല്ലേ.. പിന്നെ ഞാൻ എന്തിനാ നിൽക്കുന്നേ ?
സ്വപ്‌ന– സരിത്തിനെ ഇറക്കിവിടണോ ?
ഷാജ് – സരിത്തിനെ കൂടെ നിർത്തണം
സ്വപ്ന – ഞാൻ കടുത്ത മാനസിക സമ്മർദത്തിലാണ്. നാളെ എന്നെ അറസ്റ്റ് ചെയ്യും. പത്ത് മണിക്ക് മുൻപേ എത്തില്ലേ ? അതുവരെ ബ്രീത്തിംഗ് ടൈം തരില്ലേ ?
ഷാജ് – എഡിജിപി വിളിച്ചില്ലേ ? എഡിജിപിക്ക് കാര്യം മനസിലാവില്ലേ ? ചെയ്യാത്ത തെറ്റ് എന്തിനേൽക്കുന്നു ?
മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമിയാണെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.
Story Highlights: swapna suresh shaj kiran audio clip revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here