Advertisement

മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യം,ജനങ്ങള്‍ അത് ആഗ്രഹിക്കുന്നു; എ. എ. റഹീം

June 11, 2022
Google News 2 minutes Read

മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യമെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നതായും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്എ. എ. റഹീം എം പി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ. റഹീം എം പി പറഞ്ഞു.

തീവ്ര ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ കോണ്‍ഗ്രസ് അതുപോലെ ഏറ്റെടുക്കുന്നു. നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നില്ലെങ്കിലും മുഖ്യമന്ത്രി പ്രതികരണം നടത്തിയല്ലോ എന്നും എ. എ. റഹീം കൂട്ടിച്ചേര്‍ത്തു. HRDS ന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം, എന്‍ ഐ എ കേസില്‍ പ്രതിയായ ഒരാളെ സ്ഥാപനത്തിന്റെ വക്തവിനെ പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ഗോഡ്സെയെ ആരാധിക്കുന്നവരുമായി വി ഡി സതീശന് ബന്ധമെന്നും എ. എ. റഹീം ഡൽഹിയിൽ പറഞ്ഞു.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

എന്നാൽ അക്രമവും അരാചകത്വവുമായി ആരും തെരുവിൽ ഇറങ്ങരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപത്തിന് ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി തന്നെ നേരിടും. ഷാജ് കിരണിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് സർക്കാരാണ്. വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നത് കൊണ്ടാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.

വിജിലൻസ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികൾക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. അത്തരം ചെയ്തികളോട് സ‍ര്‍ക്കാര്‍ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. സ്വര്‍ണ്ണക്കടത്ത് വിഷയത്തിൽ അന്വേഷണം നടത്തേണ്ടത് പാർട്ടിയല്ല പകരം സർക്കാരാണ്. കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി കണ്ണൂരിൽ ആവ‍ര്‍ത്തിച്ചു.

Story Highlights: aarahim support over pinarayi vijayan security

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here