സ്വപ്നയ്ക്ക് എതിരായ ഗൂഡാലോചനാ കേസ്; സരിതയുടെ മൊഴി രേഖപ്പെടുത്തി

സ്വപ്‌നാ സുരേഷിനെതിരായ ഗൂഡാലോചന കേസിൽ സരിതയുടെ സാക്ഷിമൊഴിയെടുത്തു. സ്വപ്ന പി.സി.ജോർജുമായി ഗൂഡാലോചന നടത്തിയെന്നാണ് സരിതയുടെ മൊഴി. ( swapna suresh conspiracy saritha statement recorded )
ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും സരിത പറയുന്നു. പിസി ജോർജുമായി സ്വപ്‌നാ സുരേഷ് നേരിൽ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നൽകി. താനും സ്വപ്‌നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നൽകി.
നേരത്തെ പിസി ജോർജും സരിതയും തമ്മിൽ സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസിൽ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിർണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്.
കേസിൽ ഷാജ് കിരണിനെ പ്രതികയാക്കുന്ന കാര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.
Story Highlights: swapna suresh conspiracy saritha statement recorded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here