Advertisement

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; 6 കോൺഗ്രസ് പ്രവർത്തകരും, രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും അറസ്റ്റിൽ

June 11, 2022
Google News 2 minutes Read

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. കരിങ്കൊടി കാണിക്കാനെത്തിയ ആറ് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. എറണാകുളം പുത്തൻപാലത്ത് കരിങ്കൊടി കാണിക്കാൻ എത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പ്രതിഷേധിക്കാനെത്തിയ രണ്ട് ട്രാൻസ്‌ജൻഡേഴ്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. യുവമോർച്ച പ്രവർത്തകരായ രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സിനെയാണ് അറസ്റ്റ് ചെയ്‌തത്‌.(two transgenders arrested protested against cm)

അറസ്റ്റിലായത് യുവമോർച്ച പ്രവർത്തകരായ അവന്തിക സുരേഷും മറ്റൊരു ട്രാൻസ് വുമണുമാണ് . പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കി പൊലീസ്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത മുന്നിൽ കണ്ടാണ് പൊലീസിന്‍റെ കനത്ത സുരക്ഷ.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിർദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ചെത്തുന്ന മാധ്യമപ്രവർത്തകരോട് മാസ്ക് മാറ്റണമെന്ന് ആവശ്യം. പൊതുവായ സർജിക്കൽ മാസ്ക് സംഘാടകർ തന്നെ വിതരണം ചെയ്യുകയാണ്. പൊതു പ്രോട്ടോക്കോൾ പാലിക്കണം എന്നായിരുന്നു ആവശ്യ൦. എന്നാല്‍, സ൦ഭവ൦ വാ൪ത്തയായതോടെ ഈ നി൪ദ്ദേശ൦ പിൻവലിച്ചു.

Story Highlights: two transgenders arrested protested against cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here