യു.പിയിൽ ആറും ഒമ്പതും വയസുള്ള ബാലികമാർ ബലാത്സംഗത്തിന് ഇരയായി

പിഞ്ചുബാല്യങ്ങൾക്ക് എതിരായ ക്രൂരത വീണ്ടും. യു.പിയിൽ ആറും ഒമ്പതും വയസുള്ള രണ്ട് ബാലികമാർ ബലാത്സംഗത്തിന് ഇരയായി. ന്യൂ മണ്ഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ, ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് 16 കാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പെൺകുട്ടി വീട്ടിൽ ഉറങ്ങുമ്പോൾ അവിടെയെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ് ( girls raped in UP ).
യു.പിയിലെ കൗശാമ്പിയിലാണ് ആറു വയസുകാരി ബലാത്സംഗത്തിന് ഇരയായ മറ്റൊരു സംഭവം അരങ്ങേറിയത്. സൈനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. 25 കാരനായ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വീട്ടിൽ നടന്ന വിവാഹച്ചടങ്ങിനിടെ, പെൺകുട്ടിയെ പ്രതി ധീരേന്ദ്ര പ്രകോപിപ്പിച്ച് വീടിനടുത്തുള്ള സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ അറിഞ്ഞത്. തിരച്ചിലിനിടെ, ആളൊഴിഞ്ഞ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
Story Highlights: 6 and 9-year-old girls raped in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here