നരേന്ദ്ര മോദി ഈ മാസം യുഎഇ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കും. ഈ മാസം അവസാന വാരമാണ് സന്ദർശനം. ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ പരാമർശങ്ങൾക്ക് പിന്നാലെ ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായ സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം.
ജി ഉച്ചകോടിയും സന്ദർശന ലക്ഷ്യങ്ങളിലൊന്നാണ്. ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽപ്സിലെ ഷ്ലോസ് എൽമൗവിലാണ് ജി 7 ഉച്ചകോടി നടക്കുക. സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തും.
Read Also: യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകും, പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പ്
2019 ഓഗസ്റ്റിലായിരുന്നു പ്രധാനമന്ത്രിയുടെ അവസാനത്തെ യുഎഇ സന്ദർശനം. യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2015ലും 2018ലും പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചിരുന്നു. 2018-19 വർഷത്തേക്ക് 30 ബില്യൺ യു.എസ്. ഡോളറിന്റെയും 2018ൽ 36 ബില്യൺ യുഎസ് ഡോളറിന്റെയും വ്യാപാര കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ടിരുന്നു. ഇന്ത്യയുടെ മിഡിൽ ഈസ്റ്റിലെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ് യുഎഇ.
Story Highlights: PM Modi visit to UAE by month-end in the works
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here