പാർട്ടി ഓഫീസിൽ കടന്നുള്ള ആക്രമണം മുളയിലെ നുള്ളണം; എകെ ആന്റണി

കെപിസിസി ആസ്ഥാനത്തിന് നേരെയുണ്ടായ അക്രമം പ്രതിഷേധാർഹമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അതിക്രമമാണ് ഉണ്ടായത്. പാർട്ടി ഓഫീസിന് അകത്തേക്ക് കടന്നുള്ള ആക്രമണം മുളയിലെ നുള്ളണം. സംഭവത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിക്കണമെന്ന് എകെ ആൻറണി ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാർട്ടിയുടെ സംസ്ഥാന ഓഫീസിലേക്ക് കയറി വന്നാണ് സിപിഐഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. താൻ കെപിസിസി ആസ്ഥാനത്ത് പുസ്തകം വായിക്കുകയായിരുന്നു. ബഹളംകേട്ട് പുറത്ത് വന്നപ്പോഴേക്കും പ്രശ്നക്കാർ തിരികെ പോയി. ഇന്ദിരാ ഭവനിൽ കടന്നുള്ള ആക്രമണം ഇതാദ്യമാണെന്നും എകെ ആൻറണി കുറ്റപ്പെടുത്തി.
അതേസമയത്തിൽ ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും കെപിസിസി നേതാക്കള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വിവാദമായതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
Story Highlights: ak antony on kpcc office attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here