Advertisement

മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണം; ബിജെപി

June 13, 2022
Google News 2 minutes Read

സ്വർണ്ണക്കടത്ത് കേസിലെ സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങൾ ദേശീയ തലത്തിൽ ഉന്നയിച്ച് ബിജെപി. മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2020 ൽ, ഇത് ഗുരുതരമായ വിഷയമാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നീട് കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസികൾ മുഴുവൻ പിന്തുണയും നൽകുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. തൊട്ടടുത്ത ദിവസം മുതൽ കേസന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു

സംസ്ഥാനത്ത് കറുത്ത മാസ്കണിഞ്ഞവരെ തടയുകയാണ്. പൊലീസ് കൈയ്യേറ്റം ചെയ്യുന്നു. തെറ്റൊന്നും ചെയ്തില്ലെങ്കിൽ ഇങ്ങനെ ഭയക്കുന്നത് എന്തിനാണെന്ന് വി മുരളീധരൻ ചോദിച്ചു. മുൻ കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിമാർ സുരക്ഷ ഇല്ലാതെ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ ഗവർണർക്കുള്ളതിനെക്കൾ സുരക്ഷയാണ് മുഖ്യമന്ത്രിക്ക്.

കോൺഗ്രസ് സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുകയാന്നെനും കേന്ദ്ര സഹമന്ത്രി വിമർശിച്ചു മനുഷ്യാവകാശത്തെ പറ്റിയും, അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയും സംസാരിക്കുന്നവർ ഇതിനെല്ലാം വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് വി മുരളീധരൻ പറഞ്ഞു. ഡൽഹി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇദ്ദേഹവും ഡൽഹി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ഇതിനിടെ സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ 35 പേർ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായത്.

Story Highlights: BJP Serious allegations against CM Pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here