Advertisement

‘സ്വന്തം നാട്ടിൽ പൊലീസിനെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്ക്’; കെ സുരേന്ദ്രൻ ട്വന്റിഫോറിനോട്

June 13, 2022
Google News 2 minutes Read

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രതിഷേധം കടുപ്പിക്കുന്ന കാര്യം സംസ്ഥാന സമിതിയിൽ ഇന്ന് ചർച്ച ചെയ്യും. സ്വന്തം നാട്ടിൽ പൊലീസിനെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്നും കെ സുരേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.(k surendran against pinarayi vijayan)

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണ ഏജൻസിക്ക് മുന്നിൽ എല്ലാം തുറന്നുപറയാൻ തയ്യാറാകണം. എത്രകാലം ജനങ്ങളെ ഭയന്ന് പോകാൻ കഴിയുമെന്ന കാര്യം മുഖ്യമന്ത്രി ആലോചിക്കണം. സ്വർണക്കള്ളക്കടത്ത് കേസിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് ബിജെപിയാണ്.

ആ ആരോപണം സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ബിജെപി ആ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജനങ്ങളെ ഭയന്ന് സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. 

ബിജെപി കോർകമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങൾ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും.

സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് രാവിലെ 9 മണിക്ക് നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. നിലവിൽ സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കോർകമ്മിറ്റി യോഗത്തിൽ ചർച്ചയാകും.

10.30നാണ് സംസ്ഥാന സമിതി യോഗം ആരംഭിക്കുന്നത്. 300 ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. തൃക്കാക്കര തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി യോഗത്തിൽ ചർച്ചയായേക്കും. സ്വർണ്ണം ഡോളർ കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനം നിലച്ചു എന്ന പ്രചാരണവും പ്രതിനിധികൾ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.

Story Highlights: k surendran against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here