മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ എൽഡിഎഫ് കൺവീനർ തന്നെ തല്ലുമോ?: രാഹുൽ മാങ്കൂട്ടത്തിൽ

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തടയുകയും തള്ളിയിടുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്നുണ്ടോയെന്നും വിളിച്ചാൽ എൽഡിഎഫ് കൺവീനർ നേരിട്ട് തല്ലുമോ എന്നും രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ പാടില്ലെ?
മുദ്രാവാക്യം വിളിച്ചാൽ അവരെ LDF കൺവീനർ തന്നെ തല്ലുമോ?
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായും, ജനാധിപത്യപരമായും മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയത് ഏതെങ്കിലും ലോക്കൽ സഖാവല്ല, LDFന്റെ കൺവീനറും CPM കേന്ദ്രകമ്മിറ്റിയംഗവുമായ EP ജയരാജനാണ്. കണ്ണൂരിലെ പഴയ ഗുണ്ടയിൽ നിന്നും ജയരാജൻ ഒട്ടും വളർന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്. സമരക്കാരെ ഗുണ്ടായിസത്തിലൂടെ കൈകാര്യം ചെയ്യുക എന്ന സന്ദേശം അണികൾക്ക് പകർന്ന് നല്കാനാണ് ഈ അക്രമം. ജയരാജനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കുകയും, സ്വബോധത്തിൽ തന്നെ ആയിരുന്നോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൂടാതെ ജയരാജനെതിരെ മാതൃകാപരമായ നടപടിയും സ്വീകരിക്കണം.
Story Highlights: Rahul mankoottathil Facebook post against E P Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here