ഉന്നം തെറ്റി വീട്ടുമുറ്റത്ത് പതിച്ച് ടിയര്‍ ഗ്യാസ് ഷെല്‍; വീട്ടിലുണ്ടായിരുന്നത് വയോധിക; കടുത്ത പ്രതിഷേധവുമായി വീട്ടമ്മ

തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനുനേരെ പൊലീസ് പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഉന്നം തെറ്റി വീട്ടുവളപ്പില്‍ വീണു. ശംഖുമുഖം സ്വദേശി സരയുവിന്റെ വീട്ടുമുറ്റത്താണ് ടിയര്‍ ഗ്യാസ് ഷെല്‍ പതിച്ചത്. 79 വയസുള്ള വയോധികയായിരുന്നു വീട്ടിലുണ്ടായിരുന്നത്. താന്‍ പുറത്തുനിന്നെത്തിയപ്പോള്‍ മുറ്റത്ത് ടിയര്‍ ഗ്യാസ് പുകയുകയായിരുന്നെന്നും വീട്ടിലുണ്ടായിരുന്ന തന്റെ മാതാവിന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും സരയു പറഞ്ഞു. ( tear gas in front of home during youth congress protest women against police )
വീട്ടുമുറ്റത്ത് ടിയര്‍ ഗ്യാസ് ഷെല്‍ പതിച്ചതിനെതിരെ ശക്തമായ ഭാഷയിലാണ് സരയു പ്രതികരിക്കുന്നത്. ശ്വാസം മുട്ടുള്ള തന്റെ മാതാവിന് വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ആര് സമാധാനം പറയുമായിരുന്നുവെന്ന് സരയു ചോദിച്ചു. ഇത് സെക്രട്ടറിയേറ്റ് പടിക്കലല്ല. വീടുകളുള്ള മേഖലയാണെന്ന് പൊലീസിന് അറിയില്ലേയെന്നും വീട്ടമ്മ ചോദിച്ചു.
ഞാനെത്തുമ്പോള്‍ ഗ്യാസ് പുകയുകയായിരുന്നു. അമ്മയ്ക്കും എനിക്കും ശ്വാസം മുട്ടലുണ്ടായി. ഞങ്ങള്‍ രണ്ടുപേരും മരിച്ചുപോകുമെന്നാണ് കരുതിയത്. ഞാനും അമ്മയും ധാരാളം മരുന്നുകള്‍ കഴിക്കുന്നവരാണ്. ജനലുകള്‍ തുറന്നിടാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാരിക്കേഡ് വയ്ക്കുന്ന കാര്യമൊന്നും പൊലീസ് പറഞ്ഞില്ല. അമ്മയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. അധികാരികള്‍ ഈ സംഭവത്തിന് മറുപടി പറയണം. സരയു പറഞ്ഞു.
Story Highlights: tear gas in front of home during youth congress protest women against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here