‘പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നു’; കേരളത്തിലെ ക്രമസമാധാനനില തകർന്നെന്ന് ഉമ്മൻചാണ്ടി

പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നു,കേരളത്തിലെ ക്രമസമാധാനനില തകർന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടെനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയും പോലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തു.(attack against congress offices ommen chandy)
എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പൊലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നത്. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാൽ കന്‍റോണ്‍മെന്‍റ് ഹൗസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവിന്‍റെ ഓഫീസ്. അകത്ത് കയറിയവര്‍ വി ഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെറിഞ്ഞെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് തടഞ്ഞുവെച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Story Highlights: attack against congress offices ommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here