Advertisement

കല്ലും സിപിഐഎം ഓഫീസും നാട്ടിലെമ്പാടുമുണ്ടെന്ന് ഓർത്തിട്ടുവേണം ഈ പണിക്കിറങ്ങാൻ; ടി സിദ്ദിഖ്

June 14, 2022
Google News 2 minutes Read

കണ്ണൂരിൽ വ്യാപകമായി കോൺഗ്രസ്‌ ഓഫീസുകളും പ്രവർത്തകരുടെ വീടും സ്ഥാപനങ്ങളും സിപിഎം കലാപകാരികൾ അക്രമത്തിനിരയാക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെപിസിസി ഓഫീസിനും ഡിസിസി ഓഫീസിനും എറിഞ്ഞ്‌ കഴിഞ്ഞെങ്കിൽ ഒരു കാര്യം പറയാം, കല്ലും സിപിഎം ഓഫീസും നാട്ടിലെമ്പാടുമുണ്ടെന്ന് ഓർത്തിട്ട്‌ വേണം ഈ പണിക്കിറങ്ങാൻ. – ടി സിദ്ദിഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കൽപ്പറ്റയിലെ യുഡിഎഫ് പ്രതിഷേധത്തിന്റെ പേരിൽ കോൺ​ഗ്രസ് കെപിസിസി വർക്കിം​ഗ് പ്രസിഡന്റ് ടി സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ​ഗതാ​ഗത തടസമുണ്ടാക്കിയതിനുമാണ് കേസ്. കണ്ടാലറിയാവുന്ന മറ്റ് 50 പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ചാൽ പല്ലും നഖവും ഉപയോ​ഗിച്ച് തിരിച്ചടിക്കുമെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു.

Read Also: ടി സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു; പല്ലും നഖവും ഉപയോ​ഗിച്ച് തിരിച്ചടിക്കുമെന്ന് ടി സിദ്ദിഖ്

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിച്ച സി.പി.ഐ.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്ന് മുൻ എം.എൽ.എ വി.ടി. ബെൽറാം പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ ആന്റണി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സകല രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവര്‍ത്തിയാണ് സി.പി.ഐ.എം നേതാക്കളുടെ അറിവോടെ നടന്നതെന്നും ബെൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കുറ്റകരമായ ​ഗൂഢാലോചനയ്ക്കും കൂടി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Story Highlights: Congress leader T Siddique’s Facebook post against the CPI (M)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here