Advertisement

പതിനേഴാം വയസിൽ ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺക്കുട്ടി…

June 15, 2022
Google News 2 minutes Read

ചില നേട്ടങ്ങൾ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. കാലം എത്ര കഴിഞ്ഞാലും അതിന് മാറ്റ് ഒട്ടും കുറയുകയില്ല. ഇന്ന് പരിചയപ്പെടുത്തുന്നത് ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെയാണ്. കിംബെര്‍ലെ സ്ട്രാബിള്‍ എന്നാണ് പെൺക്കുട്ടിയുടെ പേര്. യു.എസിലെ മൊണ്ടാനയിലാണ് ഈ പതിനേഴുകാരി. കാലിഫോർണിയ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥിയായ കിംബെർലെ തന്റെ പതിനേഴാം വയസിലാണ് ഇങ്ങനെ ഒരു നേട്ടം കരസ്ഥമാക്കിയത്.

അത്ര എളുപ്പത്തിലല്ല താൻ ഈ നേട്ടം കൈവരിച്ചതെന്ന് കിംബെർലെ പറയുന്നു. പ്രായക്കുറവ് തന്നെ ഡോക്ടറേറ്റ് നേടാൻ നിരവധി പ്രതിസന്ധികൾ സൃഷ്ടിച്ചു. പക്ഷെ അതൊന്നും തനിക്കൊരു ബുദ്ധിമുട്ടായിരുന്നില്ല. തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമങ്ങളായിരുന്നു. എല്ലാ അനുഭവങ്ങളും എന്റെ ഹൃദയത്തോട് ചേർത്തുവെക്കുന്നു എന്നാണ് കിംബെർലെ പറയുന്നത്.

ഗ്ലോബൽ ലീഡർഷിപ്പ് എന്ന വിഷയത്തിലാണ് കിംബെർലെ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ലോകത്തിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തിയും കൂടിയുമാണ് കിംബെർലെ. മാത്രവുമല്ല ഡോക്ടറേറ്റ് സ്വന്തമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ കുറഞ്ഞ വ്യക്തിയും കിംബെർലെ ആണ്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

നേട്ടത്തിൽ വളരെ സന്തോഷമുണ്ടെന്ന് കിംബെർലെയുടെ രക്ഷിതാക്കളും പ്രതികരിച്ചു. അവളുടെ സ്വപ്നത്തിലേക്ക് എത്താൻ അവൾ കഠിനമായി ശ്രമിച്ചു. അവളുടെ പരിശ്രമത്തിൽ അവളുടെ കൂടെ നിൽക്കുക എന്നതാണ് ഞങ്ങൾക്ക് ചെയ്തത്. അവരുടെ സ്വപ്നങ്ങളിലേക്ക് അവരെ നയിക്കുക എന്നതാണ് രക്ഷിതാക്കളുടെ കർത്തവ്യം. അവരുടെ ശ്രമങ്ങളിൽ അവരുടെ ഒപ്പം നിൽക്കുക. ജയത്തിൽ കൂടെ നിൽക്കുന്നത് പോലെ തന്നെ പരാജയങ്ങളിലും അവർക്കൊപ്പം നിൽക്കുക എന്നും കിംബെർലെയുടെ പിതാവ് പറഞ്ഞു. കിംബെർലെയുടെ സഹോദരിയും പതിനെട്ട് വയസ്സിൽ ബിരുദാനന്തരം ബിരുദം കരസ്ഥമാക്കിയിരുന്നു. ഏറ്റവും ഇളയ സഹോദരങ്ങളും ബിരുദം നേടാനുള്ള ശ്രമത്തിലാണ്.

Story Highlights: 17 year old girl becomes world’s youngest to earn a doctorate in businessadministration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here