Advertisement

റഷ്യയിൽ നടന്ന പീരങ്കി മത്സരത്തിൽ ഇന്ത്യൻ സൈന്യം വിജയിച്ചോ ? [ 24 Fact Check ]

June 15, 2022
Google News 3 minutes Read

റഷ്യയിൽ നടന്ന പീരങ്കി മത്സരത്തിൽ ഇന്ത്യൻ സൈന്യം വിജയിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ( indian tank won russian competition fact check )

4:05 മിനിറ്റ് ദൈർഘ്യമുള്ള സൈനിക ടാങ്കുകളുടെ മത്സരത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. റഷ്യയിൽ നടന്ന പീരങ്കി മത്സരം എന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം. വിഡിയോയിലുള്ള ദൃശ്യങ്ങളിൽ ഇന്ത്യയുടെ കൊടിയുള്ള ടാങ്ക് ഫിനിഷിങ്ങ് പോയിന്റ് കടക്കുന്നത് കാണാം. വീഡിയോയുടെ വസ്തുത പരിശോധിച്ചപ്പോൾ ഇങ്ങനൊരു മത്സരം അടുത്തെങ്ങും റഷ്യയിൽ നടന്നതായി കണ്ടെത്താനായില്ല.

Read Also: പ്രവാചക നിന്ദ; മൊയിൻ ആലി ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടോ ? [ 24 Fact Check]

തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2017ൽ ‘ഇന്ത്യൻ ഡിഫൻസ് അപ്‌ഡേറ്റ്‌സ്’ എന്ന യൂട്യൂബ് ചാനലിൽ നിന്ന് സമാനമായ ഒരു വീഡിയോ കണ്ടെത്തി.പ്രചരിക്കുന്ന വീഡിയോയുമായി താരതമ്യം ചെയ്തപ്പോൾ രണ്ടും ഒരേ മത്സരത്തിന്റെ ദൃശ്യങ്ങളാണെന്ന് കണ്ടെത്താൻ സാധിച്ചു.റഷ്യയിൽ നടന്ന പീരങ്കി മത്സരത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നത് ഇന്റർനാഷ്ണൽ ആർമി ഗെയിംസിന്റെ ഭാഗമായ ‘ടാങ്ക് ബയാത്‌ലോൺ’ എന്ന മത്സരത്തിന്റെ ദൃശ്യങ്ങളാണ്.

Story Highlights: Indian tank won Russian competition fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here