പ്രവാചക നിന്ദ; മൊയിൻ ആലി ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടോ ? [ 24 Fact Check]

നൂപൂർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തിൽ പ്രതിഷേധിച്ച് ക്രിക്കറ്റ് താരം മൊയിൻ അലി ഐപിഎൽ ബഹിഷ്‌കരിക്കാനൊരുങ്ങുന്നുവെന്ന് വ്യാജപ്രചാരണം.
ഇംഗ്ലണ്ട് താരം മൊയിൻ അലി ഐപിഎൽ ബഹിഷ്‌കരിക്കുന്നുവെന്ന ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് നിരവധി പേരാണ പങ്കുവച്ചത്. വിഷയത്തിൽ ഇന്ത്യ മാപ്പ് പറയാൻ തയാറായില്ലെങ്കിൽ താനൊരിക്കലും ഇന്ത്യയിൽ എത്തില്ലെന്നും ഐപിഎൽ മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നും ഉള്ള മൊയിൻ അലിയുടെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Read Also: ചിത്തോറിൽ ക്ഷേത്രത്തെ പള്ളിയാക്കി മാറ്റി; പ്രചാരണത്തിലെ വാസ്തവം എന്താണ് ? [24 FACT CHECK]
എന്നാൽ പ്രചരിക്കുന്ന ഈ സ്‌ക്രീൻഷോട്ട് വ്യാജമാണ്. പ്രവാചക നിന്ദാ വിവാദത്തിൽ മൊയിൻ അലി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് വാസ്തവം.
Story Highlights: moeen ali tweet about nupur sharma controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here