SSLC Result 2022: റെക്കോർഡ് വിജയമുണ്ടാകുമോ?; പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്

പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആർഡി ചേംബറിൽ വച്ചാണ് പ്രഖ്യാപിക്കുക. keralaresults. nic.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി ഫലം പരിശോധിക്കാം. മാർക്ക്‌ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്. 4,27407 വിദ്യാർഥികളാണ് റെഗുലർ, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.(kerala sslc school results will announce today)
Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…
പരീക്ഷാഫലം എങ്ങനെ അറിയാം?
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in
ഹോംപേജിൽ, ‘Kerala SSLC Result 2022’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക
എസ്.എസ്.എൽ.സി ഫലം സ്‌ക്രീനിൽ കാണാനാകും
ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം
ജൂൺ 15ന് എസ്എസ് എൽസി ഫലം പ്രഖ്യാപിക്കുമെന്നും പ്ലസ്ടു ഫലം ജൂൺ 20-നകം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. രാവിലെ 9:45 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ വർഷം എസ്എസ്എൽസി ഓഫ്‌ലൈനായി നടത്തിയത്.
Story Highlights: kerala sslc school results will announce today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here