Advertisement

പിറന്നാൾ ആഘോഷമാക്കാൻ കൊച്ചി മെട്രോ; അഞ്ചാം പിറന്നാളിന് അഞ്ചു രൂപയ്ക്ക് യാത്ര ചെയ്യാം….

June 15, 2022
Google News 1 minute Read

അഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് കൊച്ചിമെട്രോ. കഴിഞ്ഞ അഞ്ചുവർഷത്തിൽ കൊച്ചിയുടെ മുഖം മിനുക്കുന്നതിൽ ഈ സുഗമമായ യാത്രയ്ക്കും പങ്കുണ്ടായിരുന്നു. കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് യാത്രക്കാർക്കായി പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. വെറും അഞ്ചു രൂപയ്ക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. പിറന്നാള്‍ദിനമായ ജൂൺ 17-നാണ് ഈ ഓഫർ കൊച്ചി മെട്രോ യാത്രികർക്കായി ഒരുക്കിയിരിക്കുന്നത്

യാത്രക്കാരെ ആകർഷിക്കുക, കൂടുതൽ യാത്രക്കാരിലേക്ക് മെട്രോയെ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ ഇങ്ങനെയൊരു പിറന്നാൾ ആഘോഷത്തിന് തയ്യാറെടുക്കുന്നത്. “യാത്ര സുഗമമാക്കൂ, പൊതുഗതാഗതം ശീലമാക്കൂ, കൊച്ചി മെട്രോ. ലൈഫ് എത്ര ഈസി” എന്ന ടാഗ് ലൈനോടെ കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഈ കെഎംആർഎൽ വിവരം പങ്കുവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 2017 ജൂൺ 17നാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത്. ജൂൺ 19 ന് പൊതുജനങ്ങൾക്കായി കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജൂൺ മാസം ആദ്യം മുതൽ 17 വരെ നിരവധി പരിപാടികളാണ് മെട്രോ ഒരുക്കിയിരിക്കുന്നത്. മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു മെട്രോ പരിചയപ്പെടുത്തുക തുടങ്ങിയ ഉദ്ദേശത്തോടു കൂടിയാണിത്. ആലുവയിൽ നിന്നു പേട്ടയിലേക്ക് യാത്ര ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാണ് പിറന്നാൾ ദിവസം ടിക്കറ്റ് ഈടാക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here