വമ്പൻ ചിത്രങ്ങളെ പിന്തള്ളി ഇന്ത്യ ടോപ് ടെൻ ലിസ്റ്റിൽ ഒന്നാമതെത്തി സിബിഐ 5…

ഒടിടി റിലീസില്‍ മികച്ച നേട്ടവുമായി മമ്മുട്ടി ചിത്രം സിബിഐ 5. ഈ മാസം 12 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് സിബിഐ 5. നെറ്റ്ഫ്ലിക്സില്‍ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും. തിയേറ്ററുകളിൽ മികച്ച വിജയം നേടിയതിന് ശേഷമാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്‌തത്. തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്ന് ലഭിച്ചത്.
ഇപ്പോൾ നെറ്റ്ഫ്ലിക്‌സിന്റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. സ്പൈഡര്‍മാന്‍ നോ വേ ഹോം, ആർആർആർ തുടങ്ങിയ വമ്പൻ ചിത്രങ്ങളെ പിന്തള്ളിയാണ് സിബിഐ 5 ഒന്നാമതെത്തിയിരിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ സിനിമ കാണാൻ കഴിയും. സ്പൈഡര്‍മാന്‍ നോ വേ ഹോം ആണ് ലിസ്റ്റില്‍ രണ്ടാമത്. ശിവകാര്‍ത്തികേയന്‍റെ ഡോണ്‍ മൂന്നാമതും രാജമൗലിയുടെ ആര്‍ആര്‍ആര്‍ നാലാമതുമാണ്.
ആദ്യത്തെ 9 ദിവസം കൊണ്ട് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മെയ് 1 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തു നിന്ന് ഒരേ പോലെ ചിത്രത്തിന് ലഭിച്ചത്. വിക്രമായി ജഗതി ശ്രീകുമാറിനെ സ്ക്രീനില്‍ വീണ്ടും അവതരിപ്പിച്ചത് തിയറ്ററുകളില്‍ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
Story Highlights: CBI 5 number one in netflix india top 10 list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here