Advertisement

Agneepath scheme; വിവാദമായ അഗ്നിപഥ് പദ്ധതി; എന്താണ് സൈനിക സേവനത്തിനുള്ള വിദ്യാഭ്യാസ യോ​ഗ്യത?

June 16, 2022
Google News 3 minutes Read
army

വിവിധ ക്യാമ്പസുകളിൽ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാകും എൻറോൾമെന്റ് നടത്തുക. വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ പൊലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളിൽ പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം. ( Agneepath project; What is the educational qualification )

പ്രായപരിധി‌

‘ഓൾ ഇന്ത്യ ഓൾ ക്ലാസ്’ അടിസ്ഥാനത്തിലായിരിക്കും സേനയിലേക്കുള്ള പ്രവേശനം. പതിനേഴര വയസ് മുതൽ 21 വരെയുള്ളവർക്കാണ് അവസരം ലഭിക്കുക.

വിദ്യാഭ്യാസ യോഗ്യത

  1. ജനറൽ ഡ്യൂട്ടി (ജിഡി) ; 45 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ്
  2. സോൾജിയർ (ടെക്നിക്കൾ വിഭാ​ഗം) ; 10+2/ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ് എന്നിവ ഉൾപ്പടെയുള്ള സയൻസ് പഠിച്ച് ഇന്റർമീഡിയറ്റ് എക്സാം പാസായിരിക്കണം
  3. സോൾജിയർ ക്ലർക്ക്, സ്റ്റോർ കീപ്പർ(ടെക്നിക്കൽ); 10+2/ ഇന്റർമീഡിയറ്റ് പരീക്ഷ ഏതെങ്കിലും സ്ട്രീമിൽ (ആർട്‌സ്, കൊമേഴ്‌സ്, സയൻസ്) 50% മാർക്കോടെ പാസായിരിക്കണം. ഓരോ വിഷയത്തിനും കുറഞ്ഞത് 40% മാർക്കെങ്കിലും നേടിയിരിക്കണം.
  4. സോൾജിയർ നഴ്സിം​ഗ് അസിസ്റ്റന്റ്; 10+2/ സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. ഓരോ വിഷയത്തിലും കുറഞ്ഞത് 40% മാർക്കെങ്കിലും നേടിയിരിക്കണം.
    നിലവിലെ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ അനുസരിച്ച്നാവികസേനയിലേക്കും വ്യോമസേനയിലേക്കും പ്രവേശനം നേടാനുള്ള വിദ്യാഭ്യാസ യോ​ഗ്യതകൾ വ്യത്യസ്തമായിരിക്കും.

സൈ​നി​ക സേ​വ​ന​ത്തി​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​വ​രെ 48 മാ​സ​ത്തി​നു​ശേ​ഷം പി​രി​ച്ചു​വി​ടും. ഏ​താ​നും മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം അ​വ​രി​ൽ നാ​ലി​ലൊ​ന്നു​പേ​രെ പെ​ൻ​ഷ​ൻ, ആ​രോ​ഗ്യ പ​രി​ര​ക്ഷ, സ​ബ്സി​ഡി, റി​ട്ട​യ​ർ​മെ​ന്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം സ​ഹി​തം സ്ഥി​രം സ​ർ​വീസി​ലേ​ക്കെ​ടു​ക്കും.

Read Also: അഗ്നിപഥ് പദ്ധതി: ബിഹാറിൽ പ്രതിഷേധം അക്രമാസക്തം, റെയിൽ-റോഡ് ഗതാഗതം സ്തംഭിപ്പിച്ചു

ബാ​ക്കി വ​രു​ന്ന പി​രി​ച്ചു​വി​ട​പ്പെ​ട്ട 75 ശ​ത​മാ​നം പേ​ർ​ക്ക് മ​റ്റു ജോ​ലി​ക​ൾ​ക്കാ​വ​ശ്യ​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു​പു​റ​മെ പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഗ്രാ​റ്റു​വി​റ്റി ആ​നു​കൂ​ല്യം ല​ഭി​ക്കും. അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലും സം​സ്ഥാ​ന പൊ​ലീ​സ് സേ​ന​യി​ലു​മു​ൾ​പ്പെ​ടെ മ​റ്റ് സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ ചേ​രു​ന്ന​തി​നും അ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യും ന​ൽ​കും.

Story Highlights: Controversial Agneepath project; What is the educational qualification for military service?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here