പേരാമ്പ്ര സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു

കോഴിക്കോട് പേരാമ്പ്ര സിപിഐ എം പാർട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫർണ്ണിച്ചറുകളും മറ്റ് ഫയലുകളും സംഭവത്തിൽ കത്തി നശിച്ചു.
സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വഴിയാത്രക്കാരാണ് ഓഫീസിൽ തീയിട്ട വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി തീ അണയ്ക്കുകയിരുന്നു.
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും അക്രമസംഭവങ്ങൾ തുടരുകയാണ്.
Story Highlights: CPI (M) party office set on fire Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here