Advertisement

ഒരേസമയം രണ്ട് ടീമുകൾ പരമ്പര കളിക്കുന്ന സമയം ഭാവിയിൽ നിരന്തരം ഉണ്ടാവും: ജയ് ഷാ

June 16, 2022
Google News 2 minutes Read
jay shah indian teams

ഒരേസമയം രണ്ട് ടീമുകൾ പരമ്പര കളിക്കുന്ന സമയം ഭാവിയിൽ നിരന്തരം ഉണ്ടാവുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. എപ്പോഴും 50 താരങ്ങൾ തയ്യാറാണെന്നും എല്ലായ്പ്പോഴും രണ്ട് ദേശീയ ടീമുകളെ അണിനിരത്താൻ സാധിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി. (jay shah indian teams)

“ദേശീയ ക്രിക്കറ്റ് അക്കാദമിയുമായും വിവിഎസ് ലക്ഷ്മണുമായും ചർച്ചകൾ നടത്തിയിരുന്നു. എപ്പോഴും 50 താരങ്ങൾ തയ്യാറാണ്. ഒരു രാജ്യത്ത് ഒരു ടീം ടെസ്റ്റ് പരമ്പര കളിക്കുമ്പോൾ മറ്റൊരു രാജ്യത്ത് മറ്റൊരു ടീം വൈറ്റ് ബോൾ മത്സരങ്ങൾ കളിക്കുന്ന സാഹചര്യമാണ് ഭാവിയിൽ ഇനി വരാനുള്ളത്. ഒരേസമയം, രണ്ട് ദേശീയ ടീമുകൾ തയ്യാറായിരിക്കും.”- ജയ് ഷാ പറഞ്ഞു.

Read Also: ഇന്ത്യക്കെതിരായ അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു; സിമി സിംഗ് പുറത്ത്, പുതുമുഖങ്ങൾ ടീമിൽ

ഈ മാസം തന്നെ ഇന്ത്യ ഒരേസമയം രണ്ട് ടീമുകളെ അണിനിരത്തുന്നുണ്ട്. സീനിയർ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കുമ്പോൾ യുവതാരങ്ങൾ അടങ്ങിയ മറ്റൊരു ടീം അയർലൻഡിനെതിരെ ടി-20 പരമ്പരയിൽ ഏറ്റുമുട്ടും. ഈ മാസം 26, 28 തീയതികളിലായാണ് ഇന്ത്യ അയർലൻഡിനെതിരെ ടി-20 മത്സരങ്ങൾ കളിക്കുക.

ടി-20 ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. രാഹുൽ ത്രിപാഠിയും ആദ്യമായി ടീമിൽ ഇടം നേടി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയാസ് അയ്യർ എന്നീ താരങ്ങൾ സ്‌ക്വാഡിലില്ല.

അയർലണ്ട് ടീം: ആൻഡ്രൂ ബാൽബേർണി, മാർക്ക് അഡയർ, കർട്ടിസ് കാംഫർ, ഗാരത് ഡെലനി, ജോർജ് ഡോക്ക്റെൽ, സ്റ്റീഫൻ ഡൊഹേനി, ജോഷ്വ ലിറ്റിൽ, ആൻഡ്രൂ മക്ബ്രൈൻ, ബാരി മക്കാർത്തി, കോണർ ഓൽഫെർട്ട്, പോൾ സ്റ്റിർലിങ്, ഹാരി ടെക്ടർ, ലോർകൻ ടക്കർ, ക്രെയ്ഗ് യങ്.ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗൈക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്

Story Highlights: jay shah two indian teams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here