Advertisement

കായംകുളത്തുനിന്ന് ഇന്നലെ കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി

June 16, 2022
Google News 1 minute Read
kayamkulam missing children found

കായംകുളത്തുനിന്ന് ഇന്നലെ കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. ഇന്ന് പുലർച്ചെ എറണാകുളം ഇടപ്പള്ളി ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ കായംകുളം പൊലീസിന് കൈമാറി. (kayamkulam missing children found)

എസ് എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥികളെ കാണാതായത്. ഇരുവരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളായിരുന്നു. എസ് എസ് എൽസി ഫലം വന്നപ്പോൾ ഗ്രേഡ് കുറഞ്ഞുപോയെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതിൽ ഇവർക്ക് വിഷമമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വീടുവിട്ട് ഇറങ്ങിയത്.

Story Highlights: kayamkulam missing children found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here