Advertisement

ദിവസവും പാല് കുടിച്ചാൽ ലഭിക്കുന്ന 4 പ്രധാന ഗുണങ്ങൾ

June 17, 2022
Google News 2 minutes Read
benefits of drinking milk

പാല് പോഷക സമ്പന്നമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കുട്ടികൾ മാത്രമല്ല മുതിർന്നവരും പാല് കുടിക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലം, ഹൃദയാരോഗ്യം, അമിത വണ്ണം നിയന്ത്രിക്കുക എന്നിവയ്ക്ക് പാല് ഉത്തമമാണ്. ( benefits of drinking milk )

ശരീരത്തിന് ആവശ്യമായ കാൽസ്യം, വിറ്റമിൻ ഡി എന്നിവ ലഭിക്കാനും ദിവസവും ഒന്നോ രണ്ടോ കപ്പ് പാല് കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ എല്ലിനും പല്ലിനും മാത്രമല്ല, പാല് കുടിച്ചാൽ വേറെയുമുണ്ട് ഗുണങ്ങൾ. വിറ്റമിൻ ബി 12, റൈബോഫ്‌ലാവിൻ, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിൻ എ, സിങ്ക് എന്നിവയും പാലിൽ അടങ്ങിയിട്ടുണ്ട്.

ഒരു കപ്പ് പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ :

കലോറി- 100
പ്രോട്ടീൻ – 8 ഗ്രാം
കാർബോഹൈഡ്രോറ്റ് – 13 ഗ്രാം
ഗ്രാംസ് ഫാറ്റ്- 2.5
സാച്ചുറേറ്റഡ് ഫാറ്റ് – 1.5
കാൽസ്യം- 30%
വിറ്റമിൻ ഡി – 25%

ശരീരത്തിന് ലഭിക്കുന്ന നാല് പ്രധാന ഗുണങ്ങൾ :

വർക്കൗട്ടിന് ശേഷം പാല് കുടിക്കുന്നത് വളരെ ഉത്തമമാണെന്ന് സാൻ ഫ്രാൻസിസ്‌കോയിലെ ഡോക്ടർ ജോർഡൻ മസൂർ രറയുന്നു. പാല് ഇഷ്ടമുള്ളവർ മറ്റ് എനർജി ഡ്രിങ്കുകളെ ആശ്രയിക്കാതെ ശുദ്ധമായ പാല് കുടിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തസമ്മർദം കുറയ്ക്കാൻ പാൽ അത്യുത്തമമാണ്. ദിവസേന പാൽ കുടിക്കുന്നവർക്ക് രക്തസമ്മർദം കുറവായിരിക്കുമെന്ന് പല പഠനങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

Read Also: ഈ 6 വിഭാഗക്കാർ ഒരു കാരണവശാലും ബിയർ കുടിക്കരുത്

പാല് കുടിക്കുന്നത് വിശപ്പിനെ ശമിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് തടയുന്നു. ഒപ്പം മധുര പലഹാരം കഴിക്കാനുള്ള പ്രവണത ഇല്ലാതാവുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കെയ്‌സിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് പാല് കുടിക്കുന്നത് അമിതഭാരം കുറയ്ക്കാൻ നല്ലതാണ്.

ടൈപ്പ് 2 ഡയബെറ്റീസ് സാധ്യത കൂടുതലുള്ളവർ കൊഴുപ്പ് കുറഞ്ഞ പാൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നവത് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് നുട്രീഷൻ ജേണലിൽ പറയുന്നു. ഇവർക്ക് 41% റിസ്‌ക് കുറവാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

Story Highlights: benefits of drinking milk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here