Advertisement

പു.ക.സയുടെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് സങ്കടകരവും അപ്രതീക്ഷിതവുമെന്ന് ഹരീഷ് പേരടി

June 17, 2022
3 minutes Read
hareesh peradi Ban PU KA SA program
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് തീര്‍ത്തും അപ്രതീക്ഷിതവും വിഷമവും ആയൊന്ന് നടന്‍ ഹരീഷ് പേരടി ട്വന്റിഫോറിനോട് ( hareesh peradi Ban PU KA SA program ).

അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഈ നാട്ടില്‍ ഇനിയും നിലപാടുകള്‍ തുറന്നു പറയും. കലാകാരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു രാഷ്ട്രീയം ആണ് നാട്ടില്‍ ഉള്ളത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സംഘാടകര്‍ വിശദീകരിക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു. ശാന്തനോര്‍മ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഹരീഷ് പേരടിയെ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.

പരിപാടിയുടെ തലേന്ന് കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തെ വീട്ടിലെത്തി. അപ്പോഴാണ് ഒരു സംഘാടകന്‍ വിളിക്കുന്നത് നാളെ എത്തില്ലെ എന്ന് ചോദിച്ച് സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് പിറ്റെ ദിവസം ഭാര്യയോടൊപ്പം കോഴിക്കോട്ടേക്ക് വരുന്നതിനിടയില്‍ കുന്നംകുളം എത്തുമ്പോഴാണ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിക്കുന്നത്. ശാന്തന്‍ എന്ന തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ പരിപാടി ഞാന്‍ കാരണം തടസപ്പെടേണ്ടതില്ലെന്നുള്ളത് കൊണ്ടാണ് താന്‍ മാറി നിന്നതെന്നും ഹരീഷ് പറഞ്ഞു.

എന്നാല്‍ അത് പൊതുസമൂഹത്തോട് വിളിച്ചു പറയേണ്ട ഒരു ഉത്തരവാദിത്തം കൂടി ഉണ്ട്. കാരണം അഭിപ്രായ സ്വതന്ത്ര്യങ്ങളുടെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. അത് ആവിഷ്‌കാരണ സ്വതന്ത്ര്യവുമൊക്കെയായി ബന്ധപ്പെട്ടാണ്. അഭിപ്രായ സ്വതന്ത്ര്യങ്ങളുടെ ഒരു പോരാട്ടമാണ് കലാകാരന്റെ ജീവിതം. അതുകൊണ്ട് അത് പറഞ്ഞേ പറ്റു. അതിനാലാണ് പരസ്യ പ്രതികരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഹരീഷ് പേരടിയെ ഒഴിവാക്കിയത്. ഹരീഷ് പേരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. സര്‍ക്കാരിനെ വിമര്‍ശിച്ച് ഹരീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിമര്‍ശനം.

നാടക സംവിധായകന്‍ എ.ശാന്തന്‍ അനുസ്മരണ പരിപാടിയിലാണ് ഹരീഷ് പേരടിക്ക് വിലക്ക്. സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതുകൊണ്ട് തന്നെ ഈ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്ന സ്നേഹത്തില്‍ പൊതിഞ്ഞ വാക്കുകളോടെയാണ് തന്നെ ഒഴിവാക്കിയതെന്ന് ഹരീഷ് പേരടി തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Read Also: സമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ; സിപിഐഎം നേതാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളില്‍ …നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാന്‍ മാറി നിന്നു …ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…’ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം’നാടകംപെരുംകൊല്ലന്‍…

Story Highlights: hareesh peradi said it was sad and unexpected to be excluded from the PU KA SA program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement