‘ഉമ്മൻ ചാണ്ടി സാർ…’ ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ രാഷ്ട്രിയമായ നെറികേടാവും; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

സോളാര്‍ പീഡന കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ അത് രാഷ്ട്രിയമായ നെറികേടാവും എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റിൽ ഉമ്മൻ ചാണ്ടി പൂർണ ആരോഗ്യവാനായി തിരിച്ചുവരുന്നതിനായി ആശംസിക്കുന്നെന്നും അദ്ദേഹം കുറിച്ചു.(hareesh peradi facebook post about oommen chandy)
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ അത് രാഷ്ട്രിയമായ നെറികേടാവും…ഉമ്മൻ ചാണ്ടി സാർ…പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരിക’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
അതേസമയം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വിവരിച്ചു.
Story Highlights: hareesh peradi facebook post about oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here