Advertisement

സമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ; സിപിഐഎം നേതാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു

June 17, 2022
3 minutes Read
Prophet through CPIM leader arrested
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഐഎം നേതാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഐഎം നേതാവുമായ പാടൂർ ഇടിയഞ്ചിറ തോണി പുരക്കൽ സുരേന്ദ്രനാണ് അറസ്റ്റിലായത്. 153 A പ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് ( Prophet through CPIM leader arrested ).

Read Also: Agneepath: ‘അഗ്നിപഥ് ആർഎസ്എസുകാരെ അർധ സൈനിക ദളമാക്കാനുള്ള കുറുക്കുവഴി’; രൂക്ഷ വിമർശനവുമായി എം.എ.ബേബി

ഇസ്ലാമിന്റെയും പ്രവാചകന്റെയും പേരിൽ വിദ്വേഷം നിറഞ്ഞ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇയാൾ ഷെയർ ചെയ്തിരുന്നു. ഇതോടെ പോപുലർ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മിറ്റി സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ഇന്നലെ രാത്രി സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Story Highlights: Blasphemy against the Prophet through social media; The CPI (M) leader was arrested by the pavaratty police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement