അഗ്നിപഥ് സൈനികര്‍ക്ക് പൊലീസ് റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന പ്രഖ്യാപിച്ച് കര്‍ണാടക

കനത്ത പ്രതിഷേധങ്ങള്‍ക്കും അക്രമണങ്ങള്‍ക്കുമിടെ പൊലീസ് റിക്രൂട്ട്‌മെന്റില്‍ അഗ്നിപഥ് സൈനികര്‍ക്ക് മുന്‍ഗണന പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം പ്രസ്താവിച്ചത്. കര, നാവിക, വ്യോമ സേനകളിലേക്ക് അഗ്നിപഥില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് കര്‍ണാടക പൊലീസ് സേനയിലേക്ക് മുന്‍ഗണന നല്‍കും.(karnataka declares preference to agnipath soldiers in police recruitment)
വിവിധ ക്യാമ്പസുകളില്‍ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്‌നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തന്നെയാകും എന്റോള്‍മെന്റ് നടത്തുക. വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ പൊലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളില്‍ പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് വിവരം.
Read Also: Agneepath : അഗ്നിപഥ് പദ്ധതിയിൽ മാറ്റം; നടപടി പ്രതിഷേധങ്ങൾ പരിഗണിച്ച്
നിലവിലെ റിക്രൂട്ട്‌മെന്റ് നിയമങ്ങള്‍ അനുസരിച്ച്‌നാവികസേനയിലേക്കും വ്യോമസേനയിലേക്കും പ്രവേശനം നേടാനുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ വ്യത്യസ്തമായിരിക്കും. സൈനിക സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇവരെ 48 മാസത്തിന് ശേഷം പിരിച്ച് വിടും. ഏതാനും മാസത്തെ ഇടവേളയ്ക്ക് ശേഷം അവരില്‍ നാലിലൊന്നുപേരെ പെന്‍ഷന്‍, ആരോഗ്യ പരിരക്ഷ, സബ്‌സിഡി, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം സഹിതം സ്ഥിരം സര്‍വീസിലെടുക്കും.
ബാക്കി വരുന്ന പിരിച്ചുവിട്ട 75 ശതമാനം പേര്‍ക്ക് മറ്റ് ജോലികള്‍ക്കാവശ്യമായ വൈവിധ്യമാര്‍ന്ന പരിശീലനങ്ങള്‍ക്ക് പുറമെ പത്ത് ലക്ഷത്തോളം പൂരയുടെ ഗ്രാറ്റിവിറ്റി ആനുകൂല്യം ലഭിക്കും. അര്‍ധ സൈനിക വിഭാഗങ്ങളിലും സംസ്ഥാന പൊലീസ് സേനയിലുമുള്‍പ്പെടെ മറ്റ് സര്‍ക്കാര്‍ ജോലികളില്‍ ചേരുന്നതിനും അവര്‍ക്ക് മുന്‍ഗണന നല്‍കും.
Story Highlights: karnataka declares preference to agnipath soldiers in police recruitment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here