Agneepath : അഗ്നിപഥ് പദ്ധതിയിൽ മാറ്റം; നടപടി പ്രതിഷേധങ്ങൾ പരിഗണിച്ച്

അഗ്നിപഥ് പദ്ധതിയിൽ മാറ്റം. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 21 ൽ നിന്ന് 23 ആക്കി ഉയർത്തി. കടുത്ത പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം. ( change in agneepath agnipath scheme )
എന്താണ് അഗ്നിപഥ് പദ്ധതി ?
വിവിധ ക്യാമ്പസുകളിൽ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്‌നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാകും എൻറോൾമെന്റ് നടത്തുക. വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ പൊലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളിൽ പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം
വിദ്യാഭ്യാസ യോഗ്യത
ജനറൽ ഡ്യൂട്ടി (ജിഡി) ; 45 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ്
സോൾജിയർ (ടെക്‌നിക്കൾ വിഭാ?ഗം) ; 10+2/ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ് എന്നിവ ഉൾപ്പടെയുള്ള സയൻസ് പഠിച്ച് ഇന്റർമീഡിയറ്റ് എക്‌സാം പാസായിരിക്കണം
സോൾജിയർ ക്ലർക്ക്, സ്റ്റോർ കീപ്പർ(ടെക്‌നിക്കൽ); 10+2/ ഇന്റർമീഡിയറ്റ് പരീക്ഷ ഏതെങ്കിലും സ്ട്രീമിൽ (ആർട്‌സ്, കൊമേഴ്‌സ്, സയൻസ്) 50% മാർക്കോടെ പാസായിരിക്കണം. ഓരോ വിഷയത്തിനും കുറഞ്ഞത് 40% മാർക്കെങ്കിലും നേടിയിരിക്കണം.
സോൾജിയർ നഴ്‌സിംഗ് അസിസ്റ്റന്റ്; 10+2/ സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. ഓരോ വിഷയത്തിലും കുറഞ്ഞത് 40% മാർക്കെങ്കിലും നേടിയിരിക്കണം.
നിലവിലെ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ അനുസരിച്ച്‌നാവികസേനയിലേക്കും വ്യോമസേനയിലേക്കും പ്രവേശനം നേടാനുള്ള വിദ്യാഭ്യാസ യോഗ്യതകൾ വ്യത്യസ്തമായിരിക്കും.
സൈനിക സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇവരെ 48 മാസത്തിന് ശേഷം പിരിച്ച് വിടും. ഏതാനും മാസത്തെ ഇടവേളയ്ക്ക് ശേഷം അവരിൽ നാലിലൊന്നുപേരെ പെൻഷൻ, ആരോഗ്യ പരിരക്ഷ, സബ്‌സിഡി, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം സഹിതം സ്ഥിരം സർവീസിലെടുക്കും.
ബാക്കി വരുന്ന പിരിച്ചുവിട്ട 75 ശതമാനം പേർക്ക് മറ്റ് ജോലികൾക്കാവശ്യമായ വൈവിധ്യമാർന്ന പരിശീലനങ്ങൾക്ക് പുറമെ പത്ത് ലക്ഷത്തോളം പൂരയുടെ ഗ്രാറ്റിവിറ്റി ആനുകൂല്യം ലഭിക്കും. അർധ സൈനിക വിഭാഗങ്ങളിലും സംസ്ഥാന പൊലീസ് സേനയിലുമുൾപ്പെടെ മറ്റ് സർക്കാർ ജോലികളിൽ ചേരുന്നതിനും അവർക്ക് മുൻഗണന നൽകും.
Story Highlights: change in agneepath agnipath scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here