കൂടല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; ഇരുപത് പേർക്ക് പരുക്ക്

കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് കൂടല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി കൃഷ്ണമൂർത്തിയാണ് മരിച്ചത്. പരുക്കേറ്റവരിൽ അഞ്ചു പേരെ തേനി മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കമ്പം കൂടല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Read Also: ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് മറിഞ്ഞ് 3 മരണം, 25 പേർക്ക് ഗുരുതര പരുക്ക്
രണ്ടു പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്നും കുമളിയിലേക്കു വന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസാണ് രാവിലെ അഞ്ചു മണിയോടെ അപകടത്തിൽ പെട്ടത്. ഗൂല്ലൂരിന് സമീപം പാലം പുനർ നിർമ്മിക്കുന്ന സ്ഥലത്ത് റോഡരികിലെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്.
Story Highlights: One died in a bus accident at Koodalloor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here