Advertisement

‘രാഹുൽ ഗാന്ധിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു’; സംസ്ഥാനത്ത് ഇന്നും കോൺഗ്രസ് പ്രതിഷേധം

June 17, 2022
Google News 2 minutes Read
rahul gandhi congress protest

രാഹുൽ ഗാന്ധിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്നും കോൺഗ്രസ് പ്രതിഷേധം. വിവിധ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾ ഉപരോധിച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടിഎൻ പ്രതാപൻ എംപിയെ തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. (rahul gandhi congress protest)

കൊച്ചിയിലും കോഴിക്കോട്ടും ഇഡി ഓഫിസുകൾക്ക് മുൻപിൽ ആരംഭിച്ച സമരമാണ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചത്. കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് ഉപരോധിക്കാനെത്തിയ പ്രവർത്തകർ മാനാഞ്ചിറ റോഡിൽ ഇരുന്നും കിടന്നും പ്രതിഷേധിച്ചു. ഇതോടെ വാഹനങ്ങൾ പൊലീസ് വഴിതിരിച്ച് വിട്ടു.

Read Also: സോണിയാ ഗാന്ധി ആശുപത്രിയിൽ തന്നെ; ഇഡിക്കെതിരെ കോൺ​ഗ്രസ് പ്രതിഷേധം തുടരും

കൊല്ലത്തും മലപ്പുറത്തും പത്തനംതിട്ടയിലും ഹെഡ് പോസ്റ്റോഫീസുകൾക്ക് മുൻപിലാണ് സമരം നടന്നത്. പ്രവർത്തകർ മലപ്പുറം മഞ്ചേരി റോഡ് ഉപരോധിക്കുകയും ചെയ്തു. കൊച്ചിയിൽ ഇഡി ഓഫിസിലേക്കും തൃശൂരിൽ എജീസ് ഓഫീസിലേക്കായിരുന്നു മാർച്ച്. ടി.എൻ പ്രതാപൻ എംപിയെ തൃശൂരിൽ അറസ്റ്റ് ചെയ്ത് നീക്കി.

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും നടത്തി.

Story Highlights: rahul gandhi congress protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here