‘അഗ്നിപഥ് പിൻവലിക്കണം’; സമരങ്ങൾക്ക് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പൂർണ പിന്തുണയെന്ന് സീതാറാം യെച്ചൂരി

അഗ്നിപഥ് സമരങ്ങൾക്ക് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പൂർണ പിന്തുണയെന്ന് സി പി ഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.അഗ്നിപഥ് പിൻവലിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്രകമ്മിറ്റി യോഗം ചർച്ച ചെയ്തു. പ്രതിപക്ഷം ഒരുമിച്ചു ഒരു സ്ഥാനാർഥിയെ നിർത്തുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.(Agnipath protest will continue says seetharam yechuri)
21ന് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നുണ്ട്. പിബി അംഗങ്ങളുടെ സംഘടനാ ചുമതല സംബന്ധിച്ചും തീരുമാനം എടുത്തതായും സീതാറാം യെച്ചൂരി വ്യക്തമാക്കി.അതേസമയം സ്വർണക്കടത്ത് കേസിൽ ഇപ്പോഴുള്ളതൊന്നും പുതിയതല്ലല്ലോയെന്നും യെച്ചൂരി പ്രതികരിച്ചു. അതിനിടെ അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് 60 ട്രെയിനുകൾ റദ്ദാക്കിയതായി ഈസ്റ്റേണ്‍ റെയിൽവേ അറിയിച്ചു.
എന്നാൽ കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി പറഞ്ഞു. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളിൽ പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ച്. അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്താണ് പ്രതിഷേധം നടന്നത്.
Story Highlights: Agnipath protest will continue says seetharam yechuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here