Advertisement

നിരോധിത മയക്കുമരുന്ന് കടത്തി, ഫോണില്‍ അശ്ലീല ദൃശ്യങ്ങളും; ബഹ്‌റൈനില്‍ ഏഷ്യന്‍ വംശജന് 15 വര്‍ഷം തടവ്

June 18, 2022
Google News 2 minutes Read
asian man arrested for peddling drugs in bahrain

മയക്കുമരുന്ന് കടത്തുകയും മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുകയും ചെയ്തതിന് ബഹ്‌റൈനില്‍ ഏഷ്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. ഹെറോയിന്‍ കടത്തിയത് തെളിഞ്ഞതോടെ യുവാവിന് ക്രിമിനല്‍ കോടതി 15 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയും 10,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ചു. അശ്ലീല വിഡിയോ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതില്‍ 100 ബഹ്‌റൈന്‍ ദിനാറും പിഴ ചുമത്തിയിട്ടുണ്ട്.(asian man arrested for peddling drugs in bahrain )

മയക്കുമരുന്ന് കടത്തുന്നതിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മഫ്തിയില്‍ ഇയാളെ നിരീക്ഷിച്ച പൊലീസ് നിരോധിത മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന പ്രതിയെ സമീപിക്കുകയായിരുന്നു. മയക്കുമരുന്ന് ഇടപാടിനെന്ന രൂപത്തില്‍ ഗുദൈബിയയില്‍ വച്ച് കൂടിക്കാഴ്ച നടത്താമെന്നും പ്രതി സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Read Also: അബുദാബിയില്‍ കെട്ടിടത്തിന് തീപിടിച്ചു; 19 പേര്‍ക്ക് പൊള്ളലേറ്റു

അറസ്റ്റിലാകുന്ന സമയത്ത് ഇയാളില്‍ നിന്ന് 400 ബഹ്‌റൈന്‍ ദിനാറും കണ്ടെടുത്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്ന് ലഭിച്ച പണമാണിതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍, ശരീരത്തില്‍, നിരോധിത മയക്കുമരുന്നുകളുടെ ഉപയോഗം സ്ഥിരീകരിച്ചു.
ഇയാളുടെ മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രങ്ങള്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

Story Highlights: asian man arrested for peddling drugs in bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here