നമ്പർ പ്ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളിൽ കറങ്ങുന്ന കുട്ടിക്കൂട്ടം; പൊലീസ് പൊക്കിയപ്പോൾ എല്ലാം മോഷണ മുതലുകൾ

നമ്പർ പ്ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളിൽ കറങ്ങുന്ന കുട്ടിക്കൂട്ടത്തെ ഇന്നലെ പൊലീസ് പൊക്കി. സംഭവം തിരക്കിയപ്പോഴല്ലേ രസം.
ബൈക്കുകൾ ഇവരുടേതല്ല, എല്ലാം മോഷണ മുതലുകൾ!. മോഷ്ടിച്ച വാഹനങ്ങളിലെത്തിയ കുട്ടിക്കുറ്റവാളികൾ വാഹന പരിശോധനയ്‌ക്കിടെയാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തെ കോവളം കെ.എസ് റോഡിൽ ഇന്നലെയാണ് സംഭവം.
നമ്പർ പ്ളേറ്റ് ഇളക്കിമാറ്റിയ ആഢംബര ബൈക്കുകളിലെത്തിയ ഇവരോട് പൊലീസ് രേഖകൾ ആവശ്യപ്പെട്ടു. വാഹനത്തിന്റെ രേഖകളൊന്നും കൈയിലില്ലെന്നായിരുന്നു ഈ കുട്ടിക്കൂട്ടത്തിന്റെ മറുപടി. ഇതോടെ സംശയം തോന്നിയ പൊലീസ് വാഹനങ്ങൾ ആരുടെ പേരിലാണെന്ന് ചോദിച്ചു. അതിന് ഇവർക്ക് കൃത്യമായ മറുപടിയില്ലായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബൈക്കുകൾ തക്കലയിൽ നിന്നും മാർത്താണ്ഡത്തു നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്.
Read Also: മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി സ്റ്റേഷന്
റോഡിന് സമീപം പാർക്ക് ചെയ്യുന്ന ബൈക്കുകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് കോവളം എസ്.എച്ച്.ഒ പ്രൈജു പറഞ്ഞു. എസ്.എച്ച്.ഒയുടെ നിർദ്ദേശപ്രകാരം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച ബൈക്കുകൾ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
Story Highlights: Child robbers arrested for stealing bikes in Kovalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here