Advertisement

നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിൽ റെക്കോര്‍ഡ് ജയവുമായി ഇംഗ്ലണ്ട്

June 18, 2022
Google News 2 minutes Read

നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിൽ റെക്കോര്‍ഡ് ജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലായ 498 റണ്‍സടിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സിന്‍റെ മറുപടി 49.4 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. 2018ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 481-6 ആണ് നെതര്‍ലന്‍ഡ്സിനെതിരെ ഇന്ന് മറികടന്നത്.(england beat netherlands by record margin)

Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…

നെതര്‍ലന്‍ഡ്സിനായി 72 റണ്‍സടിച്ച സ്കോട്ട് എഡ്വേര്‍ഡ്സും 55 റണ്‍സെടുത്ത മാക്സ് ഒഡോഡും മാത്രമെ പൊരുതിയുള്ളു. ഇംഗ്ലണ്ടിനായി മൊയീന്‍ അലി മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 498-4, നെതര്‍ലന്‍ഡ്സ് 49.4 ഓവറില്‍ 266ന് ഓള്‍ ഔട്ട്.

ഇംഗ്ലണ്ടിനായി മൊയീന്‍ അലി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഡേവിഡ് വില്ലി, റീസ് ടോപ്‌ലി, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടൽ പിറന്നു.70 പന്തില്‍ 162 റണ്‍സെടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഡേവിഡ് മലന്‍(125), ഫിലിപ്പ് സാള്‍ട്ട്(122), ലിയാം ലിവിംഗ്‌സ്റ്റണ്‍(62) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.

റെക്കോര്‍ഡ് ടോട്ടലിലേക്ക് ബാറ്റ് വീശിയ നെതര്‍ലന്‍ഡ്സിന് തുടക്കത്തിലെ ഓപ്പണര്‍ വിക്രംജിത് സിങിനെ(13) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാക്സ് ഒഡോഡും മൂസാ അഹമ്മദും ചേര്‍ന്ന് 95 റണ്‍സിലെത്തിച്ചു. ടോം കൂപ്പര്‍(23), ബാസ് ഡെ ലീഡ്(28), എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സ്കോട്ട് എഡ്വേര്‍ഡ്സ്(56 പന്തില്‍ 72 നോട്ടൗട്ട്) പൊരുതി നോക്കിയെങ്കിലും റണ്‍മലക്ക് അടുത്തുപോലും എത്താനായില്ല.

Story Highlights: england beat netherlands by record margin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here