Advertisement

‘ജോ ജോസഫിൻറെ വ്യാജ വിഡിയോ നിർമ്മിച്ചത് വി ഡി സതീശനും ക്രൈം നന്ദകുമാറും’: കോൺഗ്രസിന്റേത് നിലവാരമില്ലാത്ത രാഷ്ട്രീയമെന്ന് ഇ പി ജയരാജൻ

June 18, 2022
Google News 3 minutes Read

ജോ ജോസഫിൻറെ വ്യാജ വിഡിയോ പ്രചരണത്തിൽ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യാജ വിഡിയോ നിർമ്മിച്ചത് ക്രൈം നന്ദകുമാറും വി ഡി സതീശനുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണം. ക്രൈം നന്ദകുമാർ കോൺഗ്രസിന്റെ ആരാധ്യനെന്ന് അദ്ദേഹം പറഞ്ഞു. (fake video of joe joseph was created by vd satheesan e p jayarajan)

കോൺഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോയ്ക്ക് പകരം സ്വപ്ന സുരേഷിൻറേതാണുള്ളത്. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സിബിഐയും എൻഐഎയും ഒഴിവാക്കിയ കേസാണിതെന്നും ഇ പി ജയരാജൻ പറഞ്ഞു.കെ സുധാകരനെയും വി ഡി സതീശനെയും ചോദ്യം ചെയ്യണം.യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ കയറിയത് മുഖ്യമന്ത്രിയെ ആക്രമിക്കാൻ. പിടിക്കപ്പെട്ടപ്പോൾ എന്റെ കുട്ടികളെന്ന് കെ സുധാകരൻ പറഞ്ഞു.

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

കോൺഗ്രസിന്റേത് നിലവാരമില്ലാത്ത രാഷ്ട്രീയം. കിഫ്ബിയുമായി മുന്നോട്ട് പോയതിനാൽ കേരളം വികസനക്കുതിപ്പിലാണെന്നും ഇ പി പറഞ്ഞു. ലോക കേരള സഭ, ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്കരിച്ചു. എന്നാൽ കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. പ്രവാസികളുടെ താത്പര്യങ്ങൾ ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.

Story Highlights: fake video of joe joseph was created by vd satheesan e p jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here