Advertisement

‘നോര്‍ക്കാ റൂട്ട്‌സിന്റെ ഡയറക്ടറായി മറുനാടന്‍ മലയാളികളെയും പരിഗണിക്കണം’; ഗോകുലം ഗോപാലന്‍ ലോകകേരള സഭയില്‍

June 18, 2022
Google News 2 minutes Read

നോര്‍ക്കാ റൂട്ട്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്ക് മറുനാടന്‍ മലയാളികളെയും പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഗോകുലം ഗോപാലന്‍. കേരളത്തില്‍ നിക്ഷേപ സന്നദ്ധരായി നിരവധി മറുനാടന്‍ മലയാളികളുണ്ട്. എന്നാല്‍ അവര്‍ക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണമെന്നും ഗോകുലം ഗ്രൂപ്പിന്റേയും ഫ്‌ലവേഴ്‌സ് ടി വിയുടെയും ചെയര്‍മാന്‍ കൂടിയായ ഗോകുലം ഗോപാലന്‍ ലോകകേരളാ സഭയില്‍ ആവശ്യപ്പെട്ടു.

വിദേശരാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നിരവധി മലയാളികളുണ്ട്. എന്നാല്‍ നോര്‍ക്കാ റൂട്ട്‌സില്‍ ഇവര്‍ക്ക് പ്രതിനിധികളില്ല. ഈ പ്രശ്‌നത്തിന് പരിഹാരം വേണമെന്ന നിര്‍ദേശമാണ് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഗോകുലം ഗോപാലന്‍ ലോക കേരളസഭയില്‍ മുന്നോട്ടുവെച്ചത്.

Read Also: ഗുജറാത്ത് വംശഹത്യയുടെ പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കിയതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ നിക്ഷേപമിറക്കാന്‍ തയ്യാറായി നിരവധി മറുനാടന്‍ മലയാളികളുണ്ട്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അവര്‍ക്ക് ഭയവുമുണ്ട്. അത്തരക്കാരുടെ ആശങ്കയകറ്റാന്‍ നടപടി വേണമെന്നും ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു.മറുനാടന്‍ മലയാളികളും പ്രവാസിമലയാളികളും ഒത്തുചേരുമ്പോള്‍ കേരളത്തിന് കൂടുതല്‍ സാധ്യതകളേറും. ഇതിന് വേണ്ട കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്നും ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു.

Story Highlights: should consider expats as norka chairman says gokulam gopalan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here