എറണാകുളത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
June 18, 2022
2 minutes Read

എറണാകുളം വളപ്പ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. തുരുത്തുമ്മേല്‍ പുരുഷോത്തമന്റെ മകന്‍ ശ്രെയസിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 3 മണിയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് തിരയില്‍ പെട്ടത്.(student gone missing during bath in beach)
പ്രദേശവാസികളായ കുട്ടികള്‍ പതിവായി ബീച്ചില്‍ കുളിക്കാനെത്തുന്നതാണ്. ഇന്ന് കടല്‍ പ്രക്ഷുബ്ദമായതോടെ തിരയില്‍ പെട്ടതാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍. വിദ്യാര്‍ത്ഥിക്കുവേണ്ടി ഞാറക്കല്‍ പൊലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാണ്. പുതുവൈപ്പ് സാന്തക്രൂസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രെയസ്.
Read Also: കൊല്ലത്ത് രണ്ടരവയസുകാരനെ കാണാതായി
Story Highlights: student gone missing during bath in beach
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement