കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യം; പ്രധാനമന്ത്രി

സേനയിൽ പരിഷ്കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. സംയോജിത ട്രാൻസിറ്റ് കോറിഡോർ പദ്ധതി പ്രഗതി മൈതാൻ പുനർവികസന പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്.920 കോടിയിലധികം രൂപ ചെലവിലാണ് സംയോജിത ട്രാൻസിറ്റ് കോറിഡോർ പദ്ധതി നിർമ്മിച്ചിരിക്കുന്നത്.(agnipath is required for modern india says narendramodi)
എന്നാൽ അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഡൽഹി ജന്ദർമന്ദരിൽ സത്യഗ്രഹ സമരം നടത്തുകയാണ്. പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി.വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയെന്നും രാഹുലിൻറെ ട്വീറ്റിൽ പറയുന്നു.
ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കവെ വസതിയിൽ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കര, നാവിക, വ്യോമ സേനാ മേധാവിമാർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രതിഷേധം തണുപ്പിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിരോധ മന്ത്രി വിഷയത്തിൽ യോഗം ചേരുന്നത്.
Story Highlights: agnipath is required for modern india says narendramodi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here