Advertisement

അഗ്നിപഥിനെക്കുറിച്ച് വ്യാജപ്രചാരണം: 35 വാട്സാപ്പ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

June 19, 2022
Google News 2 minutes Read

അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കെതിരെ നടപടി. 35 വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചു. അതേസമയം പ്രതിഷേധം തുടരുമ്പോഴും അഗ്നിപഥ് പദ്ധതിയിൽ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം. ഈ വർഷത്തെ റിക്രൂട്ട്മെന്റ് തിയതികൾ മൂന്ന് സേനകളും പ്രഖ്യാപിച്ചു.

കരസേനയുടെ കരട് വിഞ്ജാപനം നാളെ പുറത്തിറക്കും. ആദ്യ റിക്രൂട്ട്മെന്‍റ് റാലി ആഗസ്റ്റിൽ നടക്കും. ഡിസംബർ ആദ്യം ആദ്യ ബാച്ചിന്‍റെ പരിശീലനം തുടങ്ങും. നാവികസേനയുടെ രജിസ്ട്രേഷൻ ശനിയാഴ്ച്ചയും വ്യോമസേനയുടേത് വെള്ളിയാഴ്ച്ചയും തുടങ്ങും. നാവിക സേനയിൽ ആദ്യ ബാച്ചിന്‍റെ പരിശീലനം നവംബർ 21 നും വ്യോമസേനയിൽ ഡിസംബർ മുപ്പതിനും തുടങ്ങാനാണ് ധാരണ. നാവിക സേനയിൽ വനിത സെയിലർമാരെയും നിയമിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിളിച്ച സേനാമേധാവിമാരുടെ യോഗത്തിനു ശേഷമാണ് വാർത്താസമ്മേളനം നടന്നത്.

അതേസമയം ബി ജെ പി നേതാവ് വിജയ് വാര്‍ഗിയയുടെ വിവാദ പ്രസ്താവനക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തുവന്നു. യുവാക്കള്‍ സൈന്യത്തില്‍ നില്‍ക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനാണ്, ബിജെപിക്ക് കാവലിനല്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 52 വർഷം ഇന്ത്യൻ പതാക ഉയർത്താത്തവർ സൈനീകരെ സംരക്ഷിക്കുമെന്ന് കരുതരുത്. പ്രധാനമന്ത്രിയുടെ മൗനം അപമാനകരമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Read Also: അഗ്നിപഥ് വിരുദ്ധ സമരത്തെ വിമർശിച്ച് ബാബ രാംദേവ്

അഗ്നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്ന രോഷം ശക്തമാകുന്നതിനിടെയാണ് ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ് വാര്‍ഗിയ വിവാദ പ്രസ്താവന നടത്തിയത്. മധ്യപ്രദേശില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിടെയാണ് സര്‍വീസ് കാലം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീറിനെ കഴിയുെമങ്കില്‍ ബിജെപി ഓഫീസിന്‍റെ കാവല്‍ക്കാരനാക്കുമെന്ന് വിജയ് വാര്‍ഗിയ പറഞ്ഞത്.

Story Highlights: Agnipath Scheme Protest: 35 WhatsApp Groups Banned for Spreading Fake News

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here