Advertisement

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തു

June 19, 2022
Google News 2 minutes Read

പുരാവസ്‌തു കേസിലെ കള്ളപ്പണ ഇടപാടിൽ മോൻസൺ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്‌തു. വിയ്യുർ ജയിലിൽ നിന്നും കൊച്ചിയിൽ എത്തിച്ചാണ് മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്‌തത്‌. അനിത പുല്ലയിലിനെയും ഇ ഡി ചോദ്യം ചെയ്‌തേക്കും. നിലവില്‍ റിമാന്റില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിനെ ജയിലിലെത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയതെന്നാണ് വിവരം. (ed questioned monson mavunkal)

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിരുന്നു മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തതെന്നാണ് വിവരം.പുരാവസ്തു ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി ക്ക് ലഭിച്ച വിവരം.

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

എന്നാൽ അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതിൽ വിവാദം മുറുകുന്നു. അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇന്നലെയാണ് എത്തിയത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവര്‍ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു.

Story Highlights: ed questioned monson mavunkal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here